ആദ്യ ജയം ഇക്വഡോറിന്; സ്വന്തം മണ്ണിൽ ഖത്തറിന് തോൽവി തുടക്കം

 


ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറിന് തോൽവി. എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കായിരുന്നു ഇക്വഡോറിന്റെ ജയം. ഇരട്ട ​ഗോൾ നേടിയ എന്നെർ വലൻസിയ ആണ് ഇക്വഡോറിന് തിളക്കമാർന്ന വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ പെനാൽട്ടി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ എന്നെർ വലൻസിയയുടെ ഹെഡ്ഡർ വല കുലുക്കിയെങ്കിലും അത് ഓഫ് സൈഡായിരുന്നു.

Post a Comment

Previous Post Next Post