ജിയോ സിനിമയിലൂടെ ലോകകപ്പ് കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ പരീക്ഷിക്കൂ ഈ പ്ലാറ്റ്‌ഫോമുകള്‍



മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18ന് കീഴിലുള്ള സ്‌പോര്‍ട്‌സ് 18 ചാനലും ജിയോ സിനിമയുമാണ് ഖത്തറിലെ ലോകകപ്പ് ഇന്ത്യന്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നത്.


ലോകകപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ ജിയോ സിനിമയിലൂടെയുള്ള ലൈവ് സ്ട്രീമിംഗിലെ മെല്ലെപ്പോക്കും ബഫറിംഗുമെല്ലാം ആരാധകര്‍ക്ക് നിരാശയാണ് സമ്മാനിക്കുന്നത്.ആദ്യ ദിവസം നേരിട്ട പോരായ്മകള്‍ക്ക് പരിഹാരെ കണ്ടെങ്കില്‍ പോലും ഇപ്പോഴും ജിയോ സിനിമയിലൂടെ ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് കാണുന്നവര്‍ പൂര്‍ണ തൃപ്തരല്ല.


സ്ട്രീമിംഗിലെ പ്രശ്‌നങ്ങള്‍ക്ക് ജിയോ സിനിമ തന്നെ നേരിട്ട് പ്രേക്ഷകരോട് ക്ഷമ ചോദിച്ചു. ജിയോ സിനമയിലല്ലാതെ മറ്റേതൊക്കെ പ്ലാറ്റ്‌ഫോമില്‍ ലോകകപ്പ് മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് കാണാന്‍ സാധിക്കുമെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍. ടെലിവിഷനില്‍ നെറ്റ്വര്‍ക്ക് 18 ചാനലിലൂടെയാണ് മത്സരങ്ങള്‍ തത്സമയം സംപ്രഷണം ചെയ്യുന്നത്.


ജിയോ ടിവി


ലോകകപ്പ് മത്സരങ്ങള്‍ ജിയോയുടെ മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ടിവിയിലൂടെയും ആരാധകര്‍ക്ക് സ്ട്രീം ചെയ്ത് കാണാനാകും.പക്ഷേ ഇതിന് ജിയോ സിം ആവശ്യമാണ്. 


രജിസ്റ്റേര്‍ഡ് ജിയോ നമ്ബര്‍ വഴി ലോഗിന്‍ ചെയ്ത് ജിയോ ടിവിയിലെ ലൈവ് ചാനല്‍ സെക്ഷനില്‍ നിന്ന് സ്‌പോര്‍ട്‌സ് 18 ചാനല്‍ തെരഞ്ഞെടുത്താല്‍ ആരാധകര്‍ക്ക് ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീം കാണാന്‍ കഴിയും.


വിഐ ആപ്പ്, മൂവീസ്, ടിവി


വൊഡാഫോണ്‍-ഐഡിയ(വിഐ) ഉപയോക്താക്കള്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ ലൈവ് സ്ട്രീം കാണാനാകും. ഇതിനായി മൈ വിഐ ആപ്പില്‍ നിന്നോ വിഐ മൂവീസില്‍ നിന്നോ വിഐ ടിവി ആപ്പില്‍ നിന്നോ രജിസ്റ്റര്‍ ചെയ്ത വിഐ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് മത്സരങ്ങള്‍ കാണാനാകും.


ടാറ്റാ പ്ലേ വെബ്, ടാറ്റാ പ്ലേ ആപ്പ്


ടാറ്റാ പ്ലേ(മുമ്ബ് ടാറ്റാ സ്‌കൈ) ഉപയോക്താക്കള്‍ക്ക് വെബ്ബിലൂടെയും (watch.tataplay.com) ടാറ്റാ പ്ലേ ആപ്പിലൂടെയും പ്രേക്ഷകര്‍ക്ക് സ്‌പോര്‍ട്‌സ് 18 ചാനലില്‍ ലൈവ് സ്ട്രീമിംഗ് കാണാനാകും.


ടിവിയിലും ലാപ്ടോപിലും ലോകകപ്പ് കാണാന്‍ കഴിയുമോ


ജിയോ ടിവി ബ്രൗസറിലൂടെ ടിവിയിലും ലാപ്ടോപിലും ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കഴിയും. സാംസങിന്റെ ടിസെന്‍ ഒഎസ് 2.4ന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ടിവികളില്‍ ജിയോ സിനിമ ആപ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. 


ആന്‍ഡ്രോയ്ഡ് 7 വേര്‍ഷന് മുകളിലുള്ള ടിവികളില്‍ ജിയോ സിനിമ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ലോകകപ്പ് കാണാനാകും. ഫയര്‍ ടിവിയില്‍ 6ന് മകളില്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള സെറ്റുകളിലും ആപ്പിള്‍ ടിവിയില്‍ 10ന് മുകളില്‍ ഒഎസ് ഉള്ളവയിലും മത്സരങ്ങള്‍ കാണാനാകും.

Post a Comment

Previous Post Next Post