കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍. 16 കോടി രൂപയാണ് 1ാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്ക്. 3ാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും വിതരണം ചെയ്യും. 400 രൂപയാണ് ടിക്കറ്റ് വില. 2023 ജനുവരി 19 ന് നറുക്കെടുക്കും. ടിക്കറ്റിന്റെ പ്രിന്റിംഗ് പുരോഗമിക്കുകയാണ്. വരും ദിവസങ്ങളില്‍ തന്നെ ടിക്കറ്റുകൾ വിപണിയില്‍ എത്തും.

Post a Comment