നെല്ലിക്കുന്ന് അപകടം:സംസ്കാരം ശുശ്രൂഷകളുടെ സമയത്തിൽ മാറ്റം

ആലക്കോട്:മരണമടഞ്ഞ അഭിവന്ദ്യ  അലക്സ് താരാമംഗലം പിതാവിന്റെ സഹോദരൻ മാത്തുക്കുട്ടിയുടെയും മകൻ്റെയും സംസ്കാരം ശുശ്രൂഷകളുടെ സമയത്തിൽ മാറ്റമുണ്ട്.മരണപ്പെട്ട താരാമംഗലം മാത്തുക്കുട്ടിയുടെ ജർമ്മനിയിലുള്ള മകൾ ജിസ്സ് എത്തിച്ചേരാൻ താമസിക്കും എന്നതിനാൽ മൃതസംസ്കാരം രാത്രിയിലാണ് നടത്താൻ സാധിക്കുക.


ഔദ്യോധിക അറിയിപ്പ്

പ്രിയപ്പെട്ടവരെ,

അഭിവന്ദ്യ  അലക്സ് താരാമംഗലം പിതാവിന്റെ മരണമടഞ്ഞ സഹോദരൻ മാത്തുക്കുട്ടി (55), അദ്ദേഹത്തിന്റെ മകൻ വിൻസ് (18) എന്നിവരുടെ ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ഇന്ന് ഉച്ചയ്ക്ക്( രണ്ടുമണിയോടെ ) സ്വഭവനത്തിൽ എത്തുന്നതാണ്.തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. നാലുമണിയോടെ മൃതസംസ്കാരശുശ്രൂഷയുടെ ആദ്യഭാഗം ഭവനത്തിൽ ആരംഭിക്കും.

05.30-ന് ദേവാലയത്തിൽ വിശുദ്ധ കുർബാനയുണ്ടായിരിക്കും. 

അതിനാൽ മൃതസംസ്കാരശുശ്രൂഷകളുടെയും കുർബാനയുടെയും സമയമൊഴികെ സംസ്കാരം നടക്കുന്നത് വരെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതാണ്. 


ഫാ. സെബാൻ ഇടയാടിയിൽ

വികാരി, സെന്റ് ആന്റെണീസ് ചർച്ച്, പാത്തൻപാറ



Post a Comment

Previous Post Next Post