കോഴിക്കോട്:പുള്ളാവൂരിലെ ചെറുപുഴയിൽ അർജന്റീന ഫാൻസുകാർ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു മറുപടിയുമായി നെയ്മറുടെ 40 അടി കട്ടൗട്ട് സ്ഥാപിച്ച് ബ്രസീൽ ഫാൻസ് കരുത്ത് കാട്ടി. അര്‍ജന്റീന ടീമിന്‍റെ ഫേസ്ബുക് പേജും അന്താരാഷ്ട്ര മാധ്യമങ്ങളും മെസ്സിയുടെ കട്ടൗട്ട് പങ്കുവെച്ചിരുന്നു. മെസ്സിയുടെ 30 അടി കട്ടൗട്ടിനേക്കാൾ 10 അടി കൂട്ടിയാണ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചത്.

Post a Comment