വഞ്ചന കേസിൽ പ്രതിയായ പോലീസുകാരൻ ജീവനൊടുക്കിയ നിലയിൽ

 


പത്തനംതിട്ട: വഞ്ചന കേസിൽ പ്രതിയായ പോലീസുകാരൻ ജീവനൊടുക്കിയ നിലയിൽ. കോന്നി സ്റ്റേഷനിലെ സിപിഒ ബിനുകുമാർ ആണ് മരിച്ചത്.

റാന്നി സ്വദേശി നൽകിയ പരാതിയിൽ ബിനുവിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ ഇയാൾ രണ്ടാഴ്ചയായി ജോലിയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. ഇന്നു പുലർച്ചെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post