ഇടുക്കിയില്‍ അച്ഛന്‍റെ വെട്ടേറ്റ മകന്‍ മരിച്ചു

 


ഇടുക്കി: ഉടുമ്പുന്‍ചോല ചെമ്മണ്ണാര്‍ മൂക്കനോലില്‍ അച്ഛന്‍റെ വെട്ടേറ്റ മകന്‍ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പന്‍ചോല പോലീസ് കസ്റ്റഡിയില്‍ എടുത്തു.


ഇന്നലെ രാത്രി ഏഴിനാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ ജെനീഷ് ഭാര്യയേയും മകനേയും പിതാവിനേയും മര്‍ദിച്ചു.

സ്വയരക്ഷയ്ക്ക് വേണ്ടി പിതാവ് ജെനീഷിനെ വെട്ടുകയായിരുന്നു. കൈയ്ക്കാണ് വെട്ടേറ്റത്. ഇതിന് പിന്നാലെ തേപ്പുപെട്ടി കൊണ്ട് ജെനീഷിന്‍റെ തലക്കടിക്കുകയും ചെയ്തു.


പരിക്കേറ്റ ജെനീഷിനെ ആദ്യം നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന്

കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു.

Post a Comment

Previous Post Next Post