കോഴിക്കോട്: നാളെ മുതല്‍ നടത്താനിരുന്ന കട അടച്ചിട്ടുള്ള സമരത്തില്‍ നിന്ന് റേഷന്‍ വ്യാപാരികള്‍ പിന്‍മാറി.
വെട്ടിക്കുറച്ച കമ്മിഷന്‍ പുനഃസ്ഥാപിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്‍മാറുന്നതെന്ന് സമരസമിതി അറിയിച്ചു.
കമ്മിഷന്‍ വിഷയത്തില്‍ റേഷന്‍ വ്യാപാരികള്‍ കടകള്‍ അടച്ചുപൂട്ടുമെന്ന പ്രഖ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന ഭക്ഷ്യമന്ത്രി അനില്‍ ചര്‍ച്ചയ്ക്ക് വിളിക്കുകയും, റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ 49 ശതമാനമാക്കാനുള്ള സിവില്‍ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

Post a Comment