ദോഹ: ലോകകപ്പിലെ വിജയത്തുടക്കത്തിനിടയിലും ബ്രസീലിന് തിരിച്ചടി. കാലിനു പരിക്കേറ്റ സൂപ്പർ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകും. സെർബിയയ്ക്കെതിരായ മത്സരത്തിലാണ് നെയ്മറുടെ കാലിന് പരിക്കേറ്റത്.
ഇതേതുടർന്നു നെയ്മർക്ക് അടുത്ത മത്സരം കളിക്കാനാകില്ല. തിങ്കളാഴ്ച സ്വിറ്റ്സർലൻഡിനെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.
നെയ്മർക്ക് പരിക്കേറ്റതോടെ കളിതീരാൻ 10 മിനിറ്റ് ബാക്കിയുള്ളപ്പോൾ പിൻവലിച്ചിരുന്നു. നിക്കോള മിലെൻകോവിച്ചിന്റെ ടാക്ലിംഗിനിടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്.
നിരാശനായി ഡഗ് ഔട്ടിലിരിക്കുന്ന നെയ്മറെ സഹതാരങ്ങൾ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. നെയ്മറിന് പകരം ആന്റണിയാണ് കളത്തിലിറങ്ങിയത്.

Post a Comment