കണ്ണൂർ: പിഎസ്സി പരീക്ഷാ ഹാളുകളിൽ ക്ലോക്ക് സ്ഥാപിക്കുന്നത് നിർബന്ധമാക്കാൻ യുവജന കമ്മീഷൻ സർക്കാരിനോട് ശിപാർശ ചെയ്യും. സംസ്ഥാന യുവജന കമ്മീഷന്റെ ജില്ലാതല അദാലത്തിൽ കണ്ണൂർ സ്വദേശി കെ.പി.ജാഫർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. പിഎസ്സി പരീക്ഷയ്ക്ക് എത്തുമ്പോൾ വാച്ച് ധരിക്കാൻ അനുവാദമില്ലാത്തതിനാൽ ഉദ്യോഗാർഥികൾക്ക് സമയം അറിയുന്നതിൽ പ്രയാസം നേരിട്ടിരുന്നു. ഇതോടെയാണ് ഉദ്യോഗാർഥിയായ ജാഫർ പരാതി നൽകിയത്. നേരത്തെയും കമ്മീഷന് സമാന പരാതി ലഭിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് സർക്കാരിനോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചത്.
.jpeg)
Post a Comment