നടി മഞ്ജിമ മോഹനും ഗൗതം കാര്‍ത്തികും വിവാഹിതരായായി



തെന്നിന്ത്യന്‍ നടി മഞ്ജിമ മോഹന്‍ വിവാഹിതയായി. തമിഴ് നടന്‍ ഗൗതം കാര്‍ത്തിക് ആണ് വരന്‍. മഞ്ജിമയും ഗൗതം കാര്‍ത്തികും ഏറെ നാളായി പ്രണയത്തിലായിരുന്നു.


താന്‍ എത്രമാത്രം അനുഗ്രഹീതയായിരിക്കുന്നുവെന്ന് തിരിച്ചറിയാന്‍ ഗൗതം സഹായിച്ചുവെന്നായിരുന്നു പ്രണയം വെളിപ്പെടുത്തി മഞ്‍ജിമ മോഹന്‍ എഴുതിയിരുന്നത്. ജീവിതത്തെ കുറിച്ചുള്ള തന്റെ കാഴ്‍ചപ്പാട് മാറ്റി എന്നും മഞ്‍ജിമ എഴുതിയിരുന്നു. ഗൗതം വാസുദേവ് മേനോന്‍, മണിരത്നം തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു. ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം.

Post a Comment

Previous Post Next Post