റിയോ ഡി ജനീറോ: ഖത്തര്‍ ലോകകപ്പിലേക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്രസീല്‍. ലോകമെമ്പാടുമുള്ള ആരാധകരുടെ ആകാംഷയ്ക്ക് വിരാമിട്ടാണ് കാനറി പരിശീലകന്‍ ടിറ്റെ 26 അംഗ ടീമിന്റെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്യന്‍ ക്ലബ്ബുകളിലെ സൂപ്പര്‍ താരങ്ങള്‍ കൊണ്ട് സമ്പന്നമാണ് സെലക്കാവോ.
ഗോള്‍ കീപ്പര്‍മാര്‍: അലിസന്‍ ബെക്കര്‍ (ലിവര്‍ പൂള്‍), എഡേഴ്‌സണ്‍ മൊറോയ്‌സ് (മാഞ്ചസ്റ്റര്‍ സിറ്റി), വെവെര്‍ടണ്‍ (പാല്‍മിറാസ്)
പ്രതിരോധം: ഡാനി ആല്‍വസ് (ഉനാം), ഡാനിലോ (യുവന്റസ്), തിയാഗോ സില്‍വ (ചെല്‍സി), മാര്‍ക്വിനോസ് (പിഎസ്ജി), എഡര്‍ മിലിറ്റാവോ (റയല്‍ മാഡ്രിഡ്), ഗ്ലെയ്‌സണ്‍ ബ്രെമര്‍ (യുവന്റസ്), അലക്‌സ് സാന്‍ഡ്രോ (യുവന്റസ്), അലക്‌സ് ടെല്ലസ് (സെവിയ്യ)
മധ്യനിര: കാസെമിറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഫാബീഞ്ഞോ (ലിവര്‍പൂള്‍), ബ്രൂണോ ഗ്വിമാരെസ് (ന്യൂകാസില്‍), ലൂക്കാസ് പാക്വെറ്റ (വെസ്റ്റ്ഹാം യുണൈറ്റഡ്), ഫ്രെഡ് (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്)
മുന്നേറ്റ നിര: നെയ്മര്‍ (പിഎസ്ജി), വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്), ഗബ്രിയേല്‍ ജെസ്യൂസ് (ആഴ്‌സണല്‍), റിച്ചാര്‍ലിസന്‍, (ടോട്ടനം), റാഫീഞ്ഞ (ബാഴ്‌സലോണ), ആന്റണി (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റോഡ്രീഗോ (റയല്‍ മാഡ്രിഡ്), എവര്‍ടണ്‍ റിബെയ്‌റോ (ഫഌംഗോ), പെഡ്രോ (ഫഌംഗോ).
രണ്ട് പതിറ്റാണ്ടിന് ശേഷം കിരീടം തിരിച്ചുപിടിക്കാനാണ് ടിറ്റെയും സംഘവും ഖത്തറിലേക്ക് വണ്ടി കയറുന്നത്. 2002ല്‍ ബ്രസീല്‍ കിരീടം നേടിയതിന് ശേഷം ലോകകപ്പ് സ്വന്തമാക്കിയത് മുഴുവന്‍ യൂറോപ്യന്‍ ടീമുകളായിരുന്നു.
സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ജിയിലാണ് നെയ്മറുടെ ബ്രസീല്‍. നവംബര്‍ 24ന് അഞ്ചുവട്ടം ലോകജേതാക്കളായ ബ്രസീല്‍ കളത്തിലിറങ്ങും. സെര്‍ബിയ ആണ് ആദ്യ എതിരാളികള്‍. നവംബര്‍ 28ന് സ്വിസ് ടീമുമായും ഡിസംബര്‍ മൂന്നിന് കാമറൂണുമായും കാനറികള്‍ ഏറ്റുമുട്ടും.
Post a Comment