സിമന്റ് കമ്പനികൾ വില വര്‍ദ്ധിപ്പിക്കുന്നു; ചാക്കിന് 10 മുതല്‍ 30 രൂപ വരെ ഉയര്‍ന്നേക്കും

 


ചെന്നൈ ന്നൈ: വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി രാജ്യത്തെ സിമന്‍റ് കമ്ബനികള്‍. ചാക്കിന് 10 രൂപ മുതല്‍ 30 രൂപ വരെ വില വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം സിമന്‍റിന്‍റെ വില ചാക്കിന് മൂന്ന് രൂപ മുതല്‍ നാല് രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. വില വീണ്ടും വര്‍ദ്ധിപ്പിച്ചേക്കുമെന്ന് എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് അറിയിച്ചു.

എംകെ ഗ്ലോബലിന്‍റെ ഒരു മേഖലാ റിപ്പോര്‍ട്ട് അനുസരിച്ച്‌, 2022 ഒക്ടോബറില്‍ ഇന്ത്യയിലെ ശരാശരി സിമന്‍റ് വില ഒരു ബാഗിന് ഏകദേശം 3 മുതല്‍ 4 രൂപ വരെ വര്‍ദ്ധിച്ചു. രാജ്യത്തിന്‍റെ കിഴക്കന്‍, തെക്കന്‍ ഭാഗങ്ങളില്‍ പ്രതിമാസം 2-3 ശതമാനവും പടിഞ്ഞാറ് ഒരു ശതമാനവും വില വര്‍ദ്ധിച്ചു. അതേസമയം, ഇന്ത്യയുടെ വടക്കന്‍, മധ്യ മേഖലകളില്‍ വിലയില്‍ 1-2 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.


മണ്‍സൂണ്‍, ഉത്സവ അവധി ദിവസങ്ങള്‍, തൊഴിലാളി ക്ഷാമം എന്നിവ രാജ്യത്തെ സിമന്‍റ് ആവശ്യകതയെ ബാധിച്ചതായി എംകെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് പറഞ്ഞു. രാജ്യത്തെ എല്ലാ പ്രധാന ഉത്സവങ്ങളും അവസാനിക്കുകയും നിര്‍മ്മാണ മേഖല കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തത് സിമന്‍റ് വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. നിര്‍മ്മാണ സീസണ്‍ തുടങ്ങിയതോടെ വരും ആഴ്ചകളില്‍ സിമന്‍റിന്‍റെ ആവശ്യകത വര്‍ദ്ധിക്കാനാണ് സാധ്യത. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സിമന്‍റ് വ്യാപാരികള്‍. എന്നാല്‍ വായ്പയെടുത്തോ അല്ലാതെയോ വീടുകള്‍ നിര്‍മ്മിക്കുന്ന സാധാരണക്കാര്‍ക്ക് സിമന്‍റ് വില വര്‍ദ്ധനവ് വലിയ തിരിച്ചടിയാകും.

Post a Comment

Previous Post Next Post