എറണാകുളം: ശബരിമല തീര്‍ത്ഥാടകരെ കൊണ്ട് പോകുന്ന വാഹനങ്ങള്‍ ഗതാഗത നിയമത്തിലെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുതെന്ന് കേരള ഹൈക്കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു.
തീര്‍ത്ഥാടകരുടെ വാഹനങ്ങളിലെ വലിയ തോതിലുള്ള അലങ്കാരം നിരോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ചിറയന്‍കീഴ് ഡിപ്പോയില്‍ നിന്ന് തീര്‍ത്ഥാടകരുമായി വന്ന കെ.എസ്.ആര്‍.ടി.സി ബസ് വന്‍തോതില്‍ അലങ്കരിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി അടിയന്തരമായി വിഷയം പരിഗണിച്ചത്. ബസിന്‍റെ ചിത്രങ്ങളും കോടതി പരിശോധിച്ചു.
ശബരിമല തീര്‍ത്ഥാടകരുമായി വന്ന ബസ് ളാഹയില്‍ അപകടത്തില്‍പ്പെട്ട പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടല്‍. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാഹനങ്ങള്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ റോഡ് സുരക്ഷാ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കോടതി പറഞ്ഞു.

Post a Comment