ബാലരാമപുരത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്, വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു

 


തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹ വീട്ടില്‍ തലേന്ന് നടത്തിയ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്. വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു.


ശനിയാഴ്ച രാത്രി 7.30നാണ് സംഭവം.

ഞായറാഴ്ചയാണ് വിവാഹം. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ്, വിവാഹ വീട്ടിലെത്തി വിവാഹ സമ്മാനമായി പണം വാഗ്ദാനം ചെയ്തു. എന്നാല്‍ കുടുംബം പണം നിഷേധിച്ചു.

ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. യുവാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഇയാളെ, മുന്‍പ് വധുവിന്റെ സഹോദരനെ മര്‍ദിച്ച കേസില്‍ പൊലീസ് പിടികൂടിയിരുന്നു. ഇക്കാരണത്താല്‍ ഇയാളുടെ വീട്ടില്‍ ക്ഷണക്കത്തു നല്‍കിയിരുന്നില്ല.

Post a Comment

Previous Post Next Post