മൂന്നാര്‍: മൂന്നാറില്‍ ഇന്നലെ വൈകുന്നേരമുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ കോഴിക്കോട് മുത്തപ്പന്‍കാവ് കല്ലടവീട്ടില്‍ രൂപേഷിന്‍റെ (40) മൃതദേഹം കണ്ടെത്തി.
ഇന്ന് രാവിലെ പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ മൂന്നാര്‍-മാട്ടുപ്പെട്ടി റോഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിനോദസഞ്ചാരികളുടെ വാന്‍ ഒലിച്ചുപോയിരുന്നു. തുടര്‍ന്ന് തകര്‍ന്ന മൂന്നാര്‍-വട്ടവട റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും യാത്രാവിലക്ക് ഉള്ളതിനാല്‍ വാഹനങ്ങള്‍ കടത്തിവിടില്ല.
ഓഗസ്റ്റ് ആറിന് പുതുക്കടിയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ അകലെയാണ് ഇന്നലെ ഉരുള്‍പൊട്ടലുണ്ടായത്. ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മൂന്ന് വാനുകളിലായി മടങ്ങുകയായിരുന്നു സംഘം.

Post a Comment