ചപ്പാരപ്പടവ്: രണ്ടാം ക്ലാസ് വിദ്യാഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാരപ്പടവ് തുയിപ്രയിലെ ടി.സി. സാദിഖിന്റെ മകൾ ഫാത്തിമ (ഏഴ്) യ്ക്കാണു കടിയേറ്റത്. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ കാലിനും തുടയുടെ ഭാഗത്തും കടിയേറ്റു. ജില്ലാ ആശുപത്രിയിൽ എത്തിച്ച് കുത്തിവയ്പ് നടത്തി. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്.
_4.jpeg)
Post a Comment