ദേഹ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. പോളണ്ടിനെതിരെ ജയം നേടിയാല്‍ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് കടക്കാനാവൂ.
സമനില വഴങ്ങിയാല്‍ സൗദി അറേബ്യ-മെക്സിക്കോ മത്സരത്തിന്‍റെ ഫലത്തെ ആശ്രയിക്കേണ്ടി വരും. ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തുള്ള പോളണ്ടിന് സമനിലയായാലും അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.
സൂപ്പര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ആദ്യ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തില്‍ ഒരു ഗോള്‍ നേടിയ ശേഷം ഫോമിലേക്ക് തിരിച്ചെത്തി. പോളണ്ടിന്‍റെ പ്രതീക്ഷകളെല്ലാം ലെവന്‍ഡോസ്കിയിലാണ്.
Post a Comment