നാളെ മുതൽ മിൽമ പാ‌ലിന് 6 രൂപ കൂടും

 


സംസ്ഥാനത്ത് മിൽമ പാൽ വില വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഓരോ ഇനത്തിനും ലിറ്ററിന് 6 രൂപയാണ് കൂട്ടിയത്. ആവശ്യക്കാർ കൂടുതലുള്ള നീല കവർ ടോൺഡ് പാലിന് ലിറ്ററിന് 52 രൂപയായിരിക്കും നാളെ മുതൽ വില. നിലവിലെ വിലയേക്കാൾ ഏകദേശം 5 രൂപ 3 പൈസയാണ് കർഷകന് കൂടുതലായി ലഭിക്കുക. നാളെ മുതൽ കവറിൽ പുതുക്കിയ വില പ്രിന്റ് ചെയ്യും. അതേസമയം, തൈരിനും നാളെ മുതൽ വില കൂടും.

Post a Comment

Previous Post Next Post