തലശ്ശേരി സംഘര്‍ഷം: കുത്തേറ്റ രണ്ടാമത്തെ ആളും മരിച്ചു

 




കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ സംഘര്‍ഷത്തിനിടെ കുത്തേറ്റ രണ്ടാമത്തെ ആളും മരിച്ചു. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഓട്ടോറിക്ഷ വിറ്റതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. നിട്ടൂര്‍ സ്വദേശിയായ ഷാനിബിനും കുത്തേറ്റിട്ടുണ്ട്. ഇയാളുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ഖാലിദിനെ കുത്തിയ പാറായി ബാബുവിനായി പൊലീസ് അന്വേഷണം തുടങ്ങി. ഷമീറിനെ കുത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല. വൈകിട്ട് ആറ് മണിയോടെ തലശ്ശേരി സഹകരണ ആശുപത്രിക്ക് മുന്നില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്. തലശ്ശേരി എ സി പി സ്ഥലത്തെത്തി.

Post a Comment

Previous Post Next Post