കണ്ണൂരില്‍ വന്‍ മാഹി മദ്യവേട്ട; 729 കുപ്പി മദ്യം പിടികൂടി;ശ്രീകണ്ഠപുരം സ്വദേശി അറസ്റ്റിൽ



കണ്ണൂര്‍: കണ്ണൂരില്‍ വന്‍ മാഹി മദ്യവേട്ട. കണ്ണൂര്‍ ജില്ലയിലെ പുഴാതിയില്‍ വാടകവീട് കേന്ദ്രീകരിച്ചാണ് മാഹി മദ്യം പിടികൂടിയത്.

729 കുപ്പി മാഹിമദ്യമാണ് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സിനു കോയില്യത്തും സംഘവും പിടിച്ചെടുത്തത്. ശ്രീകണ്ഠപുരം സ്വദേശി അഗസ്റ്റിനാണ് അറസ്റ്റിലായത്.

മാഹിയില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവന്ന് കക്കാട് പുഴാതി ഹൗസിങ് കോളനിയിലെ വാടകവീട്ടില്‍ എത്തിച്ചായിരുന്നു വില്‍പ്പന നടത്തിയത്. ചെറുകുന്ന് സ്വദേശിയുടെ വീട് നാലുമാസം മുമ്ബാണ് ഇയാള്‍ വാടകക്കെടുത്തത്. അഗസ്റ്റിന്‍ സ്ഥിരം മദ്യം കടത്തുകാരനാണെന്ന് എക്സൈസ് വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post