പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് മരവിപ്പിച്ചു

 


പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാർ നിർണായക നടപടി എടുത്തത്. പെൻഷൻ പ്രായം 60 ആക്കിയതിനെതിരെ ഇടതുപക്ഷ യുവജന സംഘടനകൾ അടക്കം പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിക്കാൻ സർക്കാർ തയ്യാറായത്. വിരമിക്കൽ പ്രായം ഉത്തരവിന് മുമ്പുള്ള സ്ഥിതിയിൽ തുടരുമെന്നും സർക്കാർ അറിയിച്ചു.

Post a Comment

Previous Post Next Post