ഡല്‍ഹി: ബിഎസ്‌എന്‍എല്‍ ഒരു മാസത്തിനുള്ളില്‍ രാജ്യത്തുടനീളം 4 ജി സേവനങ്ങള്‍ നല്‍കും. ഡിസംബറിലോ ജനുവരിയിലോ 4 ജി സേവനം ആരംഭിച്ച് ഘട്ടം ഘട്ടമായി രാജ്യത്തുടനീളം നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി.
ഇതിനായി ടിസിഎസുമായി 26,821 കോടി രൂപയുടെ കരാറിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഒരു ലക്ഷം കേന്ദ്രങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിന് ടിസിഎസിന് ഉടന്‍ തന്നെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുമെന്ന് ബിഎസ്‌എന്‍എല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 4 ജി കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനൊപ്പം ടിസിഎസ് ഒമ്ബത് വര്‍ഷത്തെ പരിപാലനവും നടത്തും.
ഓര്‍ഡര്‍ ലഭിച്ച് കഴിഞ്ഞാല്‍, പ്രധാന ഉപകരണങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ ലഭ്യമാക്കണം. അര്‍ധചാലകങ്ങളുടെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഉപകരണങ്ങളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.

Post a Comment