നടിയെ ആക്രമിച്ച കേസില്‍ ദിലീപിനു തിരിച്ചടി; തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു

 


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികളായ ദിലീപും ശരത്തും സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതി തള്ളി. തുടരന്വേഷണറിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു.


എറണാകുളം സെഷന്‍സ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസാണ് ഹര്‍ജി പരിഗണിച്ചത്. ദിലിപിനും ശരത്തിനുമെതിരെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നു കോടതി പറഞ്ഞു. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനായി ഇരുവരും ഈ മാസം 31ന് കോടതിയില്‍ ഹാജരാകണം.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്‍റെ തുടരന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.

സ്വന്തം നിലയ്ക്ക് മുംബൈയിലെ ലാബില്‍ കൊടുത്തും, സ്വകാര്യ ഹാക്കറെ ഉപയോഗിച്ചും ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്ന കുറ്റമാണ് അന്വേഷണത്തില്‍ ദിലീപിനെതിരെ ചുമത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഐപാഡ് ദിലീപിന്‍റെ വീട്ടിലെത്തിച്ചെന്നാണ് ശരത്തിനെതിരെയുള്ള കുറ്റം.

Post a Comment

Previous Post Next Post