പ്രണയം നിരസിച്ചതിലെ പക; കണ്ണൂരിൽ അമ്മയെയും മകളെയും വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചു

 


കണ്ണൂര്‍: സംസ്ഥാനത്ത് പ്രണയപ്പക മൂത്ത് വീണ്ടും ക്രൂരകൃത്യം.കണ്ണൂര്‍ ന്യൂമാഹി ഉസ്സൻമൊട്ടയിലാണ് പ്രണയം നിരസിച്ച പെണ്‍കുട്ടിയേയും  മാതാവിനേയും യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചത്. ന്യൂമാഹി എം.എൻ ഹൗസിൽ ഇന്ദുലേഖ, മകൾ പൂര്‍ണ എന്നിവര്‍ക്കാണ് കുത്തേറ്റത്.


മാഹി ചെറുകല്ലായി സ്വദേശി ജിനേഷ് ബാബു എന്ന 23-കാരനാണ് പെണ്‍കുട്ടിയേയും അമ്മയേയും കുത്തിപരിക്കേൽപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി മാഹി, തലശ്ശേരി ഭാഗങ്ങളിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചു. പ്രതി ഒളിവിൽ പോയെന്നാണ് പൊലീസ് നൽകുന്ന സൂചന.

Post a Comment

Previous Post Next Post