ആ​വേ​ശം അ​വ​സാ​ന പ​ന്തു​വ​രെ; പാ​ക്കി​സ്ഥാ​നെ​തി​രെ സിം​ബാ​ബ്‌​വെ​യ്ക്കു അ​ട്ടി​മ​റി ജ​യം

 


പെ​ർ​ത്ത്: ഐ​സി​സി പു​രു​ഷ ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ സിം​ബാ​ബ്‌​വെ​യ്ക്കു അ​ട്ടി​മ​റി ജ​യം. അ​വ​സാ​ന പ​ന്ത് വ​രെ ആ​വേ​ശം നി​റ​ഞ്ഞ മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ സിം​ബാ​ബ്‌​വെ ഒ​രു റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി.

സിം​ബാ​ബ്‌​വെ ഉ​യ​ർ​ത്തി​യ 131 റ​ൺ​സ് വി​ജ​യ ലക്ഷ്യം പി​ന്തു​ട​ർ​ന്ന പാ​ക്കി​സ്ഥാ​ൻ ഒ​രു റ​ൺ അ​ക​ലെ വീ​ണു. നാ​ല് ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സി​ക്ക​ന്ദ​ർ റാ​സ​യാ​ണ് സിം​ബാ​ബ്‌​വെ​യു​ടെ വി​ജ​യ ശി​ൽ​പി.

വി​ക്ക​റ്റ് പൊ​ഴി​യു​മ്പോ​ഴും ഒ​ര​റ്റ​ത്ത് പി​ടി​ച്ചു​നി​ന്ന ഷാ​ൻ മ​സൂ​ദി​നെ (44) റാ​സ വീ​ഴ്ത്തി​യ​തോ​ടെ​യാ​ണ് ക​ളി തി​രി​ഞ്ഞ​ത്. കീ​പ്പ​ർ ച​ക​ബ്വ ഉ​ജ്വ​ല സ്റ്റ​മ്പിം​ഗി​ലൂ​ടെ ഷാ​ൻ മ​സൂ​ദി​നെ പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു. 14 ാം ഓ​വ​റി​ൽ ഷ​ബാ​ദ് ഖാ​നെ​യും (17) ഹൈ​ദ​ർ അ​ലി​യേ​യും (0) തൊ​ട്ട​ടു​ത്ത പ​ന്തി​ൽ പു​റ​ത്താ​ക്കി​യ റാ​സ ക​ളി ടൈ​റ്റാ​ക്കി. 16 ാം ഓ​വ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ ഹൃ​ദ​യം ത​ക​ർ​ത്ത് ഷാ​ൻ മ​സൂ​ദി​നെ​യും റാ​സ പി​ഴു​തു.

19 ാം ഓ​വ​റി​ൽ ഒ​രു സി​ക്സ​ർ ഉ​ൾ​പ്പെ​ടെ 11 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത മു​ഹ​മ്മ​ദ് ന​വാ​സ് (22) പാ​ക് പ്ര​തീ​ക്ഷ വീ​ണ്ടും സ​ജീ​വ​മാ​ക്കി. അ​വ​സാ​ന ഓ​വ​റി​ൽ പാ​ക്കി​സ്ഥാ​ന് ജ​യി​ക്കാ​ൻ 11 റ​ൺ​സ്.

ഇ​വാ​ൻ​സി​ന്‍റെ ആ​ദ്യ പ​ന്തി​ൽ ന​വാ​സി​ന്‍റെ ഷോ​ട്ട് ബൗ​ണ്ട​റി​ക്ക​രി​ലേ​ക്ക്, മൂ​ന്ന് റ​ൺ. ര​ണ്ടാം പ​ന്തി​ൽ മു​ഹ​മ്മ​ദ് വാ​സിം മി​ഡ് ഓ​ഫി​നു മു​ക​ളി​ലൂ​ടെ പ​ന്ത് ഉ​യ​ർ​ത്തി​വി​ട്ടു, ഫോ​ർ. ജ​യി​ക്കാ​ൻ മൂ​ന്ന് പ​ന്തി​ൽ മൂ​ന്ന് റ​ൺ. മൂ​ന്നാം പ​ന്തി​ൽ വാ​സിം സിം​ഗി​ൾ എ​ടു​ത്തു. അ​ടു​ത്ത പ​ന്ത് ക​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ച ന​വാ​സി​ന് തൊ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.


അ​ഞ്ചാം പ​ന്തി​ൽ മി​ഡ് ഓ​ഫി​നു മു​ക​ളി​ലൂ​ടെ ഉ​യ​ർ​ത്തി​യ​ടി​ക്കാ​ൻ ശ്ര​മി​ച്ച ന​വാ​സി​ന് പി​ഴ​ച്ചു. സിം​ബാ​ബ്‌​വെ ക്യാ​പ്റ്റ​ൻ ഇ​ർ​വി​ന്‍റെ കൈ​ക​ളി​ൽ ന​വാ​സ് ഭ​ദ്രം. ഗാ​ല​റി​ക​ൾ നി​ശ​ബ്ദം. അ​വ​സാന പ​ന്തി​ൽ ഷാ​ഹീ​ൻ അ​ഫ്രീ​ദി ലോ​ഗ് ഓ​ണി​ലേ​ക്ക് ക​ളി​ച്ചു. ആ​ദ്യ റ​ൺ പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാം റ​ണ്ണി​നോ​ടി​യ അ​ഫ്രീ​ദി​യെ ച​ക​ബ്വ റ​ൺ​ഔ​ട്ടാ​ക്കി. സിം​ബാ​ബ്‌​വെ​യ്ക്കു ആ​വേ​ശ ജ​യം.

നേ​ര​ത്തെ സീ​ൻ വി​ല്യം​സി​ന്‍റെ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​ന​മാ​ണ് സിം​ബാ​ബ്‌​വെ​യ്ക്കു ഭേ​ദ​പ്പെ​ട്ട സ്കോ​ർ ന​ൽ​കി​യ​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ വെ​സ്‌​ലി​യും (17) ക്യാ​പ്റ്റ​ൻ ഇ​ർ​വി​നും (19) മി​ക​ച്ച തു​ട​ക്ക​മാ​ണ് സിം​ബാ​ബ്‌​വെ​യ്ക്കു ന​ൽ​കി​യ​ത്. എ​ന്നാ​ൽ‌ തു​ട​രെ വി​ക്ക​റ്റ് വീ​ണ​ത് സ്കോ​റിം​ഗ് താ​ഴ്ത്തി.

Post a Comment

Previous Post Next Post