മണക്കടവ്: കേരള സ്കൂൾ വെതർ സ്റ്റേഷന്റെ ഭാഗമായി മണക്കടവ് ശ്രീപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുറന്നു. അന്തരീക്ഷ ഊഷ്മാവ്, മഴയുടെ തോത്, ആർദ്രത, കാറ്റിന്റെ വേഗത എന്നിവ അറിയാൻ സാധിക്കും. ജില്ലാ പഞ്ചായത്തംഗം ടി.സി. പ്രിയ വെതർ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ പി.വി. പ്രവീഷ്, കെ.ടി. സുരേഷ്കുമാർ, സന്തോഷ് തെക്കേടത്ത്, ഡിപിസി ഇ.സി. വിനോദ്, ബിപിസി എസ്.പി. രമേശൻ, കെ. രാഖി, സരിത ജോസ്, ബ്രൂസ്ലി മൂഴിയിൽ, പ്രകാശൻ വെങ്ങലാട്ട്, സജ്ന സേവ്യർ, സനീഷ്കുമാർ, പി.സി. ഡിനിമോൾ, മുഖ്യാധ്യാപകൻ കെ. വിമൽകുമാർ പ്രസംഗിച്ചു.
.jpeg)
Post a Comment