കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ കാർ പൊട്ടിത്തെറിച്ചു യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേർ ആക്രമണമാണെന്ന് സൂചന. ഞായറാഴ്ച പുലർച്ചെയാണ് ടൗൺ ഹാളിന് സമീപം സ്ഫോടനം നടന്നത്. നഗരത്തിലെ പ്രധാന ക്ഷേത്രത്തിന് സമീപമായിരുന്നു സ്ഫോടനം.
കാറിൽ ഉണ്ടായിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചതായാണ് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നത്. ഉക്കടം സ്വദേശിയും എൻജിനീയറിംഗ് ബിരുദധാരിയുമായ ജമേഷ മുബിനാണ് മരിച്ചത്. ഇയാളെ 2019 ൽ ഐഎസ് ബന്ധം സംശയിച്ച് എൻഐഎ ചോദ്യം ചെയ്തിരുന്നു.
ഇയാളുടെ വീട്ടിൽ നടന്ന പരിശോധനയിൽ സ്ഫോടക വസ്തു ശേഖരം കണ്ടെത്തിയതാണ് ചാവേർ ആക്രമണമെന്ന സംശയത്തിന് പ്രധാന കാരണം. സംഭവത്തെ തുടർന്ന് തമിഴ്നാട്ടിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയതായി ഡിജിപി അറിയിച്ചു.

Post a Comment