കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു



കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു ന്യൂഡല്‍ഹി: കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീണു.

ബ്ലഡ് ഷുഗര്‍ നിലയിലുണ്ടായ മാറ്റത്തെ തുടര്‍ന്നാണ് കുഴഞ്ഞു വീണത്.

ചികിത്സയിലുള്ള കടന്നപ്പള്ളിയുടെ ആരോഗ്യ നിലയില്‍ ആശങ്കപെടാനില്ലെന്ന് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. നിയമസഭാ സമിതിയുടെ ഭാഗമായി ഭോപ്പാലിലേക്ക് പോകാനായാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കടന്നപ്പള്ളിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ സാഹചര്യത്തില്‍ എംഎല്‍എ സംഘത്തിന്റെ യാത്ര റദ്ദാക്കി. 

Post a Comment

Previous Post Next Post