സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; തെക്കന്‍ കേരളത്തില്‍ മഴ കനക്കും



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച്‌ കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത.ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ ലഭിച്ചേക്കും.

എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് ഉണ്ട്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും പാലക്കാടും ആണ് യെല്ലോ അലര്‍ട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴികള്‍ ആണ് മഴ സജീവമാകാന്‍ കാരണം. ആന്‍ഡമാന്‍ കടലിലെ ചക്രവാതചുഴി വ്യാഴാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറിയേക്കും.തുലാവര്‍ഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളില്‍ കിട്ടും. 

 വിദഗ്ധരുടെ സംഘവും തെരച്ചില്‍ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ രാത്രി എട്ടരയോടെ അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post