കണ്ണൂര്‍: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ചുമട്ട് തൊഴിലാളി അറസ്റ്റില്‍. കണ്ണൂര്‍ മാതമംഗലത്താണ് സംഭവം.
കാഞ്ഞിരതൊടിയില്‍ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളില്‍ വെച്ച് ചൈല്‍ഡ് ലൈന്‍ കുട്ടികള്‍ക്ക് കൗണ്‍സിലിങ് നടത്തിയപ്പോഴാണ് കുട്ടി പീഡനം വിവരം വെളിപ്പെടുത്തിയത്.
ചൈല്‍ഡ് ലൈനിന്റെ ഇടപെടലിലൂടെ പീഡന വിവരം ഇതിന് മുന്‍പും പുറത്ത് വന്നിരുന്നു. നേരത്തെ, കൊല്ലം കടയ്ക്കലില്‍ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെ ക്ഷേത്ര പൂജാരി പീഡിപ്പിച്ച സംഭവം പുറത്തറിഞ്ഞത് ചൈല്‍ഡ് ലൈന്‍ ഇടപെടലിലൂടെയാണ്. കരുനാഗപ്പള്ളി സ്വദേശി മണിലാലാണ് ഇരുചക്രവാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ചത്.
മറ്റൊരു സംഭവത്തില്‍ സൈക്കിളില്‍ പോകുമ്ബോള്‍ മഴ പെയ്തതിനേ തുടര്‍ന്ന് വീട്ടില്‍ കയറിയ അയല്‍വാസിയായ 13കാരെ പീഡിപ്പിച്ച കേസില്‍ 46കാരന് ഏഴുവര്‍ഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.

Post a Comment