കോഴിക്കോട് : കൊടുവള്ളിയില്‍ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്ന ഫെബിന്റെയും മകളായ മറിയം നസീറാണ് മരിച്ചത്.
നെല്ലാങ്കണ്ടിയിലെ വീട്ടില്‍ പടിയിലിരിക്കുകയായിരുന്നു മറിയം. പരുക്കേറ്റ കുട്ടിയെ ആദ്യം കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി.

Post a Comment