കണ്ണൂരിൽ നാളെ (15-10-2022) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുറവട്ടം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ ഒക്ടോബര്‍ 15ന് രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെയും ചേപ്പാതോട്, ചക്കാലകുന്ന്, കക്കറ ക്രഷര്‍ എച്ച് ടി ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തക്കാളിപ്പീടിക, വാരം കടവ്, എച്ച് ടി ആരോഗ്യ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഒക്ടോബര്‍ 15ന് രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും വലിയന്നൂര്‍ കനാല്‍ പാലം ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് 12 വരെയും പുറത്തില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ 2.30 വരെയും ചട്ടുകപ്പാറ ടവര്‍ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ ഏഴ് മണി മുതല്‍ 10 വരെയും ചെറുവത്തല മെട്ട ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 10 മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും വൈദ്യുതി മുടങ്ങും.


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല ഈസ്റ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 15ന് രാവിലെ ഏഴ് മണി മുതല്‍ എട്ട് വരെയും മനയതുമൂല ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ എട്ട് മുതല്‍ 2.30 വരെയും ഭാഗീകമായി വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സ്‌നേഹതീരം, നാലുവയല്‍, ഓഷ്യാനസ് ഫ്‌ലാറ്റ്, ടാറ്റാ കൊടപ്പറമ്പ്  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഒക്ടോബര്‍ 15ന് രാവിലെ 10 മണി മുതല്‍ 12 വരെയും കൊടപ്പറമ്പ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും.


ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ  സെക്ഷന് കീഴിൽ  ഒക്ടോബര്‍ 15ന്  രാവിലെ ഒൻപത്  മണി മുതൽ വൈകിട്ട്   അഞ്ച്  മണി വരെ വൈദ്യുതി മുടങ്ങും.

മയ്യിൽ സെക്ഷൻ പരിധിയിൽ എൽ.ടി ലൈനിൽ മെയിൻ്റനൻസ് പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (15.10.2022) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ കുറ്റ്യാട്ടൂർ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

എൽ.ടി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ നാലുപേരിയ, കോട്ടൻമുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post