കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജ്ജുൻ ഖർഗെയും, ശശി തരൂരും തമ്മിലാണ് മത്സരം. രാവിലെ 10 മണി മുതൽ വൈകീട്ട് 4 വരെയാണ് വോട്ടെടുപ്പ്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ബാലറ്റ് പേപ്പറിൽ ആദ്യം മല്ലികാർജ്ജുൻ ഖാർഗെയുടെ പേരും, രണ്ടാമത് തരൂരിന്റെ പേരുമാണ് ഉള്ളത്. 9308 വോട്ടർമാരാണ് ആകെ ഉള്ളത്. ബുധനാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Post a Comment