തളിപ്പറമ്പ്:കടയിൽ നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടു പോകാൻ ശ്രമം നടത്തി. പരാതിയിൽ രണ്ടു പേർക്കെതിരെ കേസ് എടുത്തു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് പരിയാരം കുളപ്പുറത്താണ് സംഭവം. പെൺകുട്ടിയെ കടയിൽ ഇരുത്തി ബന്ധു പുറത്തു പോയ സമയത്ത് കാറിലെത്തിയ രണ്ടംഗസംഘം കടയിൽ കയറി പൈസ കൊടുത്ത് മിഠായി വാങ്ങിക്കുകയും പിന്നീട് കുട്ടിയുടെ കൈയിൽ പിടിച്ച് ബലമായി കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമിക്കുകയായിരുന്നു .കുട്ടി ബഹളം വെച്ചതോടെയാണ് പിടി വിട്ട് സംഘം കാറിൽ രക്ഷപ്പെട്ടത്.
തുടർന്ന് ബന്ധുക്കളോടും നാട്ടുകാരോടും കുട്ടി വിവരം പറയുകയായിരുന്നു. പരിയാരം പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.പ്രദേശത്തെ കെട്ടിടത്തിലും റോഡരികിലെ വീടുകളിലും സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്.
.jpeg)
Post a Comment