പു​ക​പ്പു​ര​യ്​ക്ക് തീ​പി​ടി​ച്ച് എട്ടു ക്വി​ന്‍റ​ൽ റ​ബ​ർ ക​ത്തിന​ശി​ച്ചു

 


ത​ളി​പ്പ​റ​മ്പ്: ഒ​ടു​വ​ള്ളി അ​മ്മം​കു​ള​ത്ത് റ​ബ​ര്‍​പു​ര​യ്ക്ക് തീ​പി​ടി​ച്ച് എ​ട്ട് ക്വി​ന്‍റ​ൽ റ​ബ​ര്‍ ഷീ​റ്റ് ക​ത്തി​ന​ശി​ച്ചു.

അ​മ്മം​കു​ള​ത്തെ റ​ബ​ര്‍ വ്യാ​പാ​രി ക​ട്ട​ക്ക​യം ജോ​മോ​ന്‍ വീ​ടി​ന്‍റെ സ​മീ​പ​ത്തെ പു​ക​പ്പു​ര​യി​ല്‍ ഉ​ണ​ക്ക​ാനി​ട്ട ഷീ​റ്റു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് അ​ഗ്‌​നി​ശ​മ​ന സേ​ന​യെ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് വീ​ട്ടു​കാ​ര്‍ അ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ത​ളി​പ്പ​റ​മ്പ് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യെ വി​വ​ര​മ​റി​ച്ച​ത്.പു​ക​പ്പു​ര​യും പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട് . ഏ​ക​ദേ​ശം ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ നാ​ശന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു .

Post a Comment

Previous Post Next Post