ഇ​ര​ട്ട​ന​ര​ബ​ലി​യി​ല്‍ ഒ​ന്നാം പ്ര​തി ഷാ​ഫി മു​ഹ​മ്മ​ദ്; പ്ര​തി​ക​ള്‍ റി​മാ​ന്‍​ഡി​ല്‍;നരബലി പ്രതികൾക്കുവേണ്ടി എത്തുന്നത് ആളൂർ




പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​രി​ലെ ഇ​ര​ട്ട​ന​ര​ബ​ലി​യി​ല്‍ ഒ​ന്നാം പ്ര​തി ഷാ​ഫി മു​ഹ​മ്മ​ദെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഭ​ഗ​വ​ല്‍ സിം​ഗ് ര​ണ്ടാം പ്ര​തി​യും ലൈ​ല മൂ​ന്നാം പ്ര​തി​യു​മാ​കും.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ പോ​ലീ​സ് പി​ന്നീ​ട് ന​ല്‍​കും.

ന​ര​ബ​ലി​ക്ക് വേ​ണ്ടി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തും മ​റ്റ് പ്ര​തി​ക​ളെ കൊ​ല ന​ട​ത്താ​ന്‍ പ്രേ​രി​പ്പി​ച്ച​തി​നാ​ലു​മാ​ണ് ഷാ​ഫി​യെ ഒ​ന്നാം പ്ര​തി​യാ​ക്കി​യ​ത്. മ​റ്റ് ര​ണ്ടു​പേ​രെ​യും ന​ര​ബ​ലി​ക്കു​വേ​ണ്ടി ഇ​യാ​ള്‍ മാ​ന​സി​ക​മാ​യി ഒ​രു​ക്കി.

ദു​ര്‍​മ​ന്ത്ര​വാ​ദ​വും ആ​ഭി​ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി പു​സ്ത​ക​ള്‍ ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​യാ​ള്‍ ബു​ദ്ധി​മാ​നാ​യ കു​റ്റ​വാ​ളി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ വ​ച്ച് അ​ന്വേ​ഷ​ണം ഇ​യാ​ളി​ലേ​യ്ക്ക് എ​ത്താ​തി​രി​ക്കാ​ന്‍ കൃ​ത്യം ന​ട​ത്തു​മ്പോ​ള്‍ ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​ല്ല.


പ​ത്മ​യെ കൊ​ല്ലു​ന്ന​തി​ന് ര​ണ്ടു ദി​വ​സം മു​മ്പ് ഫോ​ണ്‍ ന​ശി​പ്പി​ച്ചു. ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​പ്പോ​ള്‍ ഫോ​ണ്‍ എ​റി​ഞ്ഞു പൊ​ട്ടി​ച്ചെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നു മൊഴി ന​ല്‍​കി​യ​തെങ്കിലും പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.

ഇലന്തൂർ നരബലിക്കേസിലെ പ്രതികൾക്കായി പ്രമുഖ അഭിഭാഷകൻ ബി.എ. ആളൂർ ഹാജരാകും.

പ്രതികളായ ഇലന്തൂർ മണ്ണപ്പുറം ആഞ്ഞിലിമൂട്ടിൽ വൈദ്യൻ ഭഗവൽ സിംഗ് (60), ഭാര്യ ലൈല(50), സ്ത്രീകളെ കടത്തിക്കൊണ്ടുപോയ പെരുന്പാവൂർ സ്വദേശി റഷീദ് എന്നിവരുടെ വക്കാലത്താണ് അഡ്വ. ആളൂർ ഏറ്റെടുത്തിരിക്കുന്നത്.


ഇന്ന് രാവിലെയാണ് ഇദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെരുന്പാവൂരിലെ നിയമവിദ്യാർഥിനിയുടെ വധക്കേസ്, ട്രെയിൻ യാത്രയ്ക്കിടെ ക്രൂരമായി കൊലചെയ്യപ്പെട്ട പാലക്കാട് സൗമ്യ കേസ് എന്നിവയിലെ പ്രതികൾക്കു വേണ്ടി ഹാജരായത് അഡ്വ. ആളൂരാണ്.


Post a Comment

Previous Post Next Post