ഡല്‍ഹി: രാജ്യത്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ സാധ്യത കുറവ്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗം കോവിഡ് മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തെങ്കിലും തല്‍ക്കാലം കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ പ്രോട്ടോക്കോളുകളും പാലിക്കുന്നത് തുടരുന്നതാണ് ഉചിതമെന്ന് തീരുമാനിച്ചു.
ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കൊവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികളും തുടരാന്‍ തീരുമാനിച്ചത്. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

Post a Comment