ആ​ശു​പ​ത്രി​യി​ൽ ക​ഞ്ചാ​വ് കേ​സ് പ്ര​തി​യു​ടെ പ​രാ​ക്ര​മം; ത​ല​കൊ​ണ്ട് ചി​ല്ല് ഇ​ടി​ച്ചു​ത​ക​ര്‍​ത്തു

 



ക​ണ്ണൂ​ർ: ആ​ശു​പ​ത്രി​യി​ൽ ക​ഞ്ചാ​വ് കേ​സ് പ്ര​തി​യു​ടെ പ​രാ​ക്ര​മം. ക​ഞ്ചാ​വ് കേ​സി​ൽ പി​ടി​യി​ലാ​യ ക​ണ്ണൂ​ർ ക​ക്കാ​ട് സ്വ​ദേ​ശി യാ​സ​ർ അ​റാ​ഫാ​ത്താ​ണ് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മാ​സ​ക്ത​നാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് ക​ക്കാ​ടു​നി​ന്ന് ടൗ​ണ്‍ പോ​ലീ​സ് ആ​ണ് യാ​സ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​യാ​ളെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​ക്ര​മാ​സ​ക്ത​നാ​യ ഇ​യാ​ൾ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. പു​റ​ത്തു പാ​ര്‍​ക്ക് ചെ​യ്ത ബൈ​ക്ക് മ​റി​ച്ചി​ടു​ക​യും ചെ​യ്തു


മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ മു​റി​യു​ടെ ചി​ല്ല് ഇ​യാ​ള്‍ ത​ല​കൊ​ണ്ട് ഇ​ടി​ച്ചു​ത​ക​ര്‍​ത്തു. ആ​ക്ര​മ​ണ​ത്തി​ല്‍ പോ​ലീ​സു​കാ​ര്‍​ക്ക് പ​രു​ക്കേ​റ്റു. അ​ക്ര​മം അ​തി​രു​വി​ട്ട​തോ​ടെ പോ​ലീ​സ് ഇ​യാ​ളെ കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


ടൗ​ണ്‍ എ​സ്‌​ഐ ഇ​ബ്രാ​ഹിം, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ എം.​ടി. അ​നൂ​പ്, കെ. ​ന​വീ​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

Post a Comment

Previous Post Next Post