മലയോര ഹെെവേയിലെ ആലക്കോട് പാലത്തിന്റെ പുറമ്പോക്ക് ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നടപടി



ആലക്കോട് : റവന്യൂഭൂമി കൈയേറിയതായ പരാതിയിൽ നിർമാണം നിലച്ച ആലക്കോട് പാലത്തിന് സമീത്തെ പുറമ്പോക്ക് ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ നടപടി തുടങ്ങി. പാലം പണിക്കെതിരായ പരാതിയിൽ പയ്യന്നൂർ കോടതി വിധിയിൽ കൈയേറ്റം ഒഴിപ്പിക്കാൻ നടപടി ഉണ്ടാകാത്തത്‌ ചൂണ്ടിക്കാട്ടിയിരുന്നു. 


തർക്കമുള്ള ഭാഗം ഒഴിവാക്കി മറ്റ് ഭാഗങ്ങളിൽ പ്രവൃത്തി നടത്താൻ പൊതുമരാമത്ത് അധികൃതർ കരാറുകാരന് നിർദേശം നൽകി.പാലത്തിനു വേണ്ടിയുള്ള ഭൂമിയിൽ കൈയേറ്റം നടത്തിയതായി താലൂക്ക് സർവെയർ കണ്ടെത്തുകയും ചെയ്തു.



Post a Comment

Previous Post Next Post