സംസ്ഥാന സർക്കാർ ഇന്ന് നടത്താനിരുന്ന ലഹരി വിരുദ്ധ ക്യാമ്പെയ്നിന്റെ ഉദ്ഘാടനം വ്യാഴാഴ്ചത്തേക്ക് മാറ്റി. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അടുത്ത വ്യാഴാഴ്ച ഉദ്ഘാടനം നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഞായറാഴ്ച പ്രവൃത്തി ദിനമാക്കുന്നതിനെ എതിർത്ത് ക്രൈസ്തവ സഭകൾ ഒന്നടങ്കം രംഗത്ത് വന്നിരുന്നു. ക്രൈസ്തവ സഭകളുടെ സ്കൂളുകൾ അടച്ചിടാനും കെസിബിസി തീരുമാനിച്ചിരുന്നു.

Post a Comment