ക്ഷേത്ര ചിറയില്‍ യുവാവ് മുങ്ങിമരിച്ചു

 


ചക്കരക്കല്‍: വോളിബോള്‍ താരമായ യുവാവ് കുളിക്കാനിറങ്ങിയപ്പോള്‍ മക്രേരി അമ്ബലചിറയില്‍ മുങ്ങിമരിച്ചു.

ഇന്നലെ വൈകുന്നേരമാണ് അപകടം. വെള്ളച്ചാല്‍ക്കരയിലെ കാട്ടില്‍ ഹൗസ് കെ.രാധാകൃഷ്ണന്റെയും പി.കെ പ്രസന്നയുടെയും ഏകമകനായ ജ്യോതിഷ് കൃഷ്ണയാ(27)ണ് ദാരുണമായി മരിച്ചത്.


വെള്ളച്ചാല്‍ ന്യൂപ്രസാദ് വോളിബോള്‍ ടീമിന്റെ മുന്‍ക്യാപ്റ്റനും മുന്‍നിരകളിക്കാരനുമായ ജ്യോതിഷ് കൃഷ്ണ വെള്ളച്ചാല്‍ ഗ്രൗണ്ടില്‍ നിന്നും പരിശീലനം കഴിഞ്ഞ് സഹകളിക്കാരോടൊപ്പം മക്രേരി അമ്ബലചിറയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങിപോയത്. കരയില്‍ ആളുകളുണ്ടായിരുന്നുവെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.

കൂത്തുപറമ്ബില്‍ ല്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് കരയ്ക്കെത്തിച്ചത്. ചക്കരക്കല്‍ പൊലിസും സ്ഥലത്തെത്തി. പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇലക്‌ട്രീഷ്യന്‍ ജോലി ചെയ്തുവരികയായിരുന്നു. സംസ്‌കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ഇന്ന് ഉച്ചയോടെ നടക്കും. ജില്ലയില്‍ നടക്കുന്ന പ്രധാന ടൂര്‍ണമെന്റുകളില്‍ ന്യൂപ്രസാദിന് വേണ്ടി ജേഴ്സിയണിഞ്ഞിട്ടുണ്ട് ജ്യോതിഷ്‌കൃഷ്ണ. കണ്ണൂര്‍ ജില്ലയിലെ മുന്‍നിര വോളിബോള്‍ ക്ലബുകളിലൊന്നാണ് വെള്ളച്ചാലിലെ ന്യൂപ്രസാദ്. സംസ്ഥാനതലത്തിലും ദേശീയ തലത്തിനും ശ്രദ്ധേയരായ നിരവധി കളിക്കാരെ വളര്‍ത്തിയെടുക്കാന്‍ പ്രസാദ് വോളിബോള്‍ ക്ലബിന് കഴിഞ്ഞിട്ടുണ്ട്.


Post a Comment

Previous Post Next Post