കൊച്ചി: കുണ്ടന്നൂരിലെ ബാര്‍ ഹോട്ടലില്‍ വെടി വയ്പ്പ്.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ബാറില്‍ നിന്നിറങ്ങിയ രണ്ടംഗ സംഘമാണ് വെടിയുതിര്‍ത്തത്. വെടി വയ്പ്പ് നടന്നത് ഉച്ചയ്ക്ക് ആണെങ്കിലും ബാറുടമകള്‍ പരാതി നല്‍കാന്‍ വൈകുകയായിരുന്നു. സംഭവത്തില്‍ രണ്ടു പേര്‍ പൊലീസ് കസ്റ്റഡിയിലായി.
പോലീസ് പരിശോധിക്കും. ഈ ബാര്‍ ഹോട്ടലിലെയും സമീപത്തെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അപരിചിതരായ രണ്ടു പേര്‍ ഒന്നാം നിലയിലെ ബാറിനിന്ന് ഇറങ്ങിയ ശേഷം താഴത്തെ നിലയില്‍ വെച്ച് മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനു ശേഷം ഇവരെത്തിയ വാഹനത്തില്‍ തന്നെ മടങ്ങുകയായിരുന്നു വെന്നും ബാര്‍ ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

Post a Comment