2,500 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഓൺലൈൻ വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ്. 2020- 21 കാലയളവിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. 2019-20നേക്കാൾ 232 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അടുത്ത 6 മാസത്തിനുള്ളില്‍ കമ്പനിയിലെ 5 ശതമാനത്തോളം തൊഴിലാളികളെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. അനാവശ്യമായ വിഭാഗങ്ങള്‍ വെട്ടിക്കുറക്കുന്നതോടൊപ്പം പുതുതായി 10,000 അധ്യാപകരെ നിയമിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Post a Comment