കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ആര്‍ സാജനെ സസ്‌പെന്‍ഡ് ചെയ്തു. ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തെത്തുടര്‍ന്നാണ് നടപടി. സെപ്റ്റംബര്‍ 15നാണ് ജയിലിലെ പാചകശാലയില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടിച്ചത്. ജയിലിന്റെ അടുക്കളയിലേക്കുള്ള പച്ചക്കറി എന്ന വ്യാജേനെയാണ് കഞ്ചാവെത്തിയത്. കോഴിക്കോട് സ്വദേശിയായ അഷ്‌റഫിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
.jpeg)
Post a Comment