തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പിറകോട്ടെടുത്ത ബസിന്റെ മുൻചക്രം കാലിലൂടെ കയറിയിറങ്ങി; യുവതിക്ക് ഗുരുതര പരിക്ക്

 


തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുന്ന ബസ് തട്ടി യുവതിക്ക് ഗുരുതരപരിക്ക് .ജില്ലാ ബസ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏജന്റ് മംഗലശ്ശേരിയിലെ ലിഷക്കാണ്(40) കാലിന് പരിക്കേറ്റത്. ബസിന്ടെ മുൻ ചക്രം തട്ടി ബസിനടിയിൽ കുടുങ്ങിപ്പോയ ലിഷയെ ബസ് ജാക്കി വെച്ച് ഉയർത്തിയാണ് പുറത്തെടുത്തത്. ചെറുകുന്ന് വെള്ളാവ് റൂട്ടിൽ സർവീസ് നടത്തുന്ന ബാലാംബിക ബസാണ് ഇടിച്ചത്.കൈ കാലുകൾക്കും അടിവയറിനും പരിക്കേറ്റ ലിഷയെ ആദ്യം തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലേക്കും മാറ്റി.

Post a Comment

Previous Post Next Post