സംസ്ഥാന സ്കൂൾ ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തിൽ സീനിയർ ഗേൾസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി തേർത്തല്ലി സ്വദേശി




ആലക്കോട്: തൃശൂരിൽ
നടന്ന സംസ്ഥാന സ്കൂൾ
ഗെയിംസിൽ വെയ്റ്റ് ലിഫ്റ്റിംഗ്
മത്സരത്തിൽ സീനിയർ ഗേൾസ്
വിഭാഗത്തിൽ ഒന്നാം സ്ഥാനം
നേടിയ തേർത്തല്ലി സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനി മലയോരത്തിന്റെ അഭിമാന താരമായി. മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനി മുള്ളാങ്കൽ അലീന ബെന്നിയാണ് ഒന്നാംസ്ഥാനം നേടിയത്.ഡിസംബറിൽ നടക്കുന്ന
ദേശീയ ചാമ്പ്യൻഷിപ്പിലേക്കും
യോഗ്യത അലീന നേടി.
തേർത്തല്ലിയിലെ വ്യാപാരി
മുള്ളാങ്കൽ ബെന്നിയുടെയും
സിന്ധുവിന്റെയും മകളാണ്.
സഹോദരങ്ങൾ: അനീറ്റ (ഡിഗ്രി വിദ്യാർത്ഥിനി), ആൽബിൻ (പത്താംക്ലാസ് വിദ്യാർത്ഥി). അലീനയുടെ വിജയം തേർത്തല്ലിയെയും മേരിഗിരി സ്കൂളിനെയും ഏറെ ആഹ്ലാദത്തിലാഴ്ത്തി.
.

Post a Comment

Previous Post Next Post