രാഷ്ട്രീയത്തിൽ പുതിയ റോളിൽ തിളങ്ങാൻ സുരേഷ് ഗോപി!




സിനിമാ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പതിവ് നടപടികള്‍ മറികടന്നാണ് താരത്തിന് ഔദ്യോഗിക ചുമതല നല്‍കിയിട്ടുള്ളത്. പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രം കോർ കമ്മിറ്റിയിൽ വരുന്നതായിരുന്നു പതിവ് രീതി. കേന്ദ്ര നിർദ്ദേശ പ്രകാരമാണ് ഈ നീക്കം. താരത്തെ മുന്‍ നിര്‍ത്തി കേരളത്തിൽ കരുത്ത് കൂട്ടാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം.

Post a Comment

Previous Post Next Post