ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിലെ പഞ്ചായത്തിന്റെ അനാസ്ഥ അവസാനിപ്പിക്കുക, അരങ്ങത്തെ വഴിയോര വിശ്രമകേന്ദ്രം, ആലക്കോട് കംഫർട്ട് സ്റ്റേഷൻ എന്നിവ പണി പൂർത്തീകരിച്ച് കഴിഞ്ഞിട്ടും തുറന്നുകൊടുക്കാതിരിക്കുന്ന പഞ്ചായത്ത് അനാസ്ഥക്കെതിരേയാണ് മാർച്ച് നടത്തിയത്. സിപിഎം ജില്ലാകമ്മിറ്റി അംഗം എം. കരുണാകരൻ ഉദ്ഘാടനം ചെയ്തു. വി.ജി. സോമൻ അധ്യക്ഷത വഹിച്ചു. ജയ്മി ജോർജ്, സാജൻ കെ. ജോസഫ്, പി.വി. ബാബുരാജ്, ഡെന്നിസ് വാഴപ്പള്ളി, കെ.പി. സാബു എന്നിവർ പ്രസംഗിച്ചു.

Post a Comment