458 ​ബ​സു​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി; 3,09,250 രൂ​പ പി​ഴ​യീ​ടാ​ക്കി



ക​ണ്ണൂ​ർ: ടൂ​റി​സ്റ്റ്, സ്വ​കാ​ര്യ ബ​സു​ക​ളി​ലെ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ജി​ല്ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തു​വ​രെ 458 ബ​സു​ക​ൾ പി​ടി​യി​ലാ​യി. പി​ഴ​യാ​യി 3,09,250 രൂ​പ ഈ​ടാ​ക്കി. വ​ട​ക്കാ​ഞ്ചേ​രി ബ​സ് അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

അ​ന​ധി​കൃ​ത ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച 122 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. 62 വാ​ഹ​ന​ങ്ങ​ളി​ൽ എ​യ​ർ​ഹോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. നി​കു​തി അ​ട​ക്കാ​ത്ത 32 ബ​സു​ക​ളും സ്പീ​ഡ് ഗ​വ​ർ​ണ​ർ ഒ​ഴി​വാ​ക്കി​യ ആ​റു ബ​സു​ക​ളും പി​ടി​കൂ​ടി. ഡ്രൈ​വിം​ഗി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച നാ​ലു​പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഒ​ൻ​പ​തു​പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന ലൈ​റ്റു​ക​ൾ, എ​യ​ർ ഹോ​ണു​ക​ൾ, ഡ്രൈ​വ​റു​ടെ കാ​ഴ്ച മ​റി​ക്കും​വി​ധം ക​ണ്ണാ​ടി​ക​ളി​ൽ തൂ​ക്കി​യി​ട്ട അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ എ​ന്നി​വ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ഴി​ച്ചു​മാ​റ്റി. ക​ണ്ണൂ​ർ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ ടി ​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Post a Comment

Previous Post Next Post